പുതുച്ചേരി: തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ ലയനത്തെ തുടർന്ന് എടപ്പാടി പളനിസാമി സർക്കാറിനെ മുൾമുനയിൽ നിർത്തി റിസോർട്ട് ജീവിതം ആഘോഷിക്കുകയാണ് ടി.ടി.വി ദിനകരൻ പക്ഷ എം.എൽ.എമാർ. മുഖ്യമന്ത്രി പളനിസാമിക്കുള്ള പിന്തുണ പിൻവലിച്ച് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന ആവശ്യവുമായി മുന്നോട്ടുവന്ന എം.എൽ.എമാരെ ദിനകരൻ പോണ്ടിച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റുകയായിരുന്നു.
പോണ്ടിച്ചേരിയിലെ ആഢംബര റിസോർട്ടായ വിൻറ്ഫ്ളവർ റിസോർട്ട് സ്പായിലാണ് എം.എൽ.എമാരുടെ സുഖവാസം. വോളിബോൾ കളിച്ചും ഉൗഞ്ഞാലിയും ഒഴിവുവേളകൾ ആഘോഷമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
‘‘വോട്ടർമാരോട് ബഹുമാനമില്ലാത്തതുകൊണ്ടല്ല റിസോർട്ടിൽ താമസിക്കുന്നത്. ചർച്ചകൾക്കായി ദിനകരൻ അടുത്തു തന്നെ ഇവിടെ എത്തും. അതുവരെയുള്ള ദിവസങ്ങൾ സ്വസ്ഥമായി കഴിയുകയാണ്’’–എം.എൽ.എമാർ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
രണ്ടു ദിവസത്തെ ഒഴിവുവേളയാണ് തങ്ങൾ ആസ്വദിക്കുന്നത്. തങ്ങളെ സ്വാധീനിക്കാൻ ഒ.പന്നീർശെൽവം വിഭാഗത്തിനോ എടപ്പാടി വിഭാഗത്തിനോ കഴിയില്ല. എം.എൽ.എമാരുടെ കൂറുമാറ്റം ഒഴിവാക്കാനാണ് റിസോർട്ടിലേക്ക് മാറ്റിയെന്നത് മാധ്യമ സൃഷ്ടിയാണെന്നും അവർ പറഞ്ഞു.
എ.െഎ.എ.ഡി.എം.കെ സർക്കാറിനെ അട്ടിമറിക്കുകയല്ല, അഴിമതിക്കാരനും സ്വജനപക്ഷപാതിയുമായ പളനിസാമിയുടെ രാജിയാണ് ആവശ്യപ്പെടുന്നതെന്നും എം.എൽ.എമാർ വ്യക്തമാക്കി.
134 അംഗ നിയമസഭയിൽ 117 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ സർക്കാറിന് വിശ്വാസവോട്ട് നേടാൻ കഴിയൂ. ഇൗ സാഹചര്യത്തിൽ 19 എം.എൽ.എമാർ പിൻമാറിയാൽ സർക്കാറിന് അത് തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.