പഞ്ചാബിൽ നാഭാ ജയിൽ തകർത്ത്​ ഖാലിസ്​താൻ നേതാവിനെ മോചിപ്പിച്ചു

 

അമൃത്സര്‍: പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധ സംഘം ഖാലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ അഞ്ചു പേരെ മോചിപ്പിച്ചു. 10 പേരടങ്ങുന്ന സായുധ സംഘമാണ് ജയില്‍ ആക്രമിച്ചത്. നിരോധിത ഭീകര സംഘടനയായ ഖാലിസ്താൻ ലിബറേഷൻ ഫോഴ്​സ്​ തലവന്‍ ഹര്‍മിന്ദര്‍ സിങ് മിൻറൂവിനെയാണ് അക്രമികള്‍ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്​ച രാവിലെ ഒമ്പതു മണിയോടെയാണ്​ സംഭവം. പൊലീസ് യൂണിഫോമിലെത്തിയ സംഘം തുരുതുരെ വെടിയുതിർത്ത്​ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷമാണ് ജയിലിൽ തകർത്ത്​ ഇയാളെ മോചിപ്പിക്കുകയായിരുന്നു. പൊലീസിന് നേരെ ഇവര്‍ 100 റൗണ്ടോളം വെടിയുതിര്‍ത്ത്​ പ്രതിരോധിച്ച്​ പുറത്തുകടന്നുവെന്നണ്​ വിവരം.

ഖാലിസ്താന്‍ നേതാവിനൊപ്പം രക്ഷപ്പെട്ടത് അധോലോക സംഘത്തിലെ നാലുപേരാണ്​. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നിവരാണ് മോചിക്കപ്പെട്ടത്​.

നിരവധി ഭീകരവാദ കേസുകളിൽ പ്രതിയായ ഹർമിന്ദർ സിങ്ങിനെ 2014 ൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്തവളത്തിൽ നിന്നാണ് പഞ്ചാബ് പൊലീസ് പിടികൂടിയത്. പത്തോളം ഭീകരവാദ കേസുകളിൽ പ്രതിയാണ് ഇയാൾ. നാഭാ ജയിലിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത്​ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്​.

Tags:    
News Summary - Break Punjab's Nabha Jail, Free Pro-Khalistan Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.