ന്യൂഡൽഹി: കൈക്കൂലിക്കേസിൽ സി.ബി.ഐ മുൻ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെ വിളിപ്പിക്കാൻ തെളിവില്ലെന്ന് ഡൽഹി കോടതി. കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം പരിഗണിക്കവെയാണ് പ്രത്യേക ജഡ്ജി സഞ്ജീവ് അഗർവാളിെൻറ നിരീക്ഷണം.
സി.ബി.ഐ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവേന്ദ്രകുമാറിെൻറ കേസിലും കോടതി സമാന നിരീക്ഷണമാണ് നടത്തിയത്. കൈക്കൂലിക്കേസിൽ 2018ൽ അറസ്റ്റ് ചെയ്ത ദേവേന്ദ്രകുമാറിനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.
അതേസമയം, കേസിലെ ഇടനിലക്കാരനായ മനോജ് പ്രസാദിനെയും സഹോദരൻ സോമേശ്വർ ശ്രീവാസ്തവയെയും ഭാര്യാപിതാവ് സുനിൽ മിത്തലിനെയും കോടതി വിളിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.