കൈയിൽ വാളുമേന്തി കുതിരപ്പുറത്ത് വധു; സ്റ്റീരിയോടൈപ്പുകൾ തകർത്ത് ഒരു വിവാഹം

ന്യൂഡൽഹി: വിവാഹം എന്നത് പാരമ്പര്യമായൊരു ആചാരമാണെന്ന മിഥ്യാധാരണ തിരുത്താന്‍ സമയമായി. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഒരു ദമ്പതികൾ അവരുടെ വിവാഹ സൽക്കാരം മെറ്റാവേസിൽ സംഘടിപ്പിച്ചതിന് പിന്നാലെ വിവാഹ ആഘോഷങ്ങളുടെ ലിംഗഭേദമെന്ന കീഴ് വഴക്കങ്ങളെ മുഴുവന്‍ മാറ്റിയെഴുതുക‍യാണ് അംബാലയിൽ നടന്ന മറ്റൊരു വിവാഹം.

സാധാരണയായി വധുവിന്റെ വീട്ടിലേക്ക് കുതിരപ്പുറത്തേറി വരൻ വരുന്ന ചടങ്ങാണ് 'ബറാത്ത്.' ആചാരത്തിന്‍റെ ജെന്‍ഡർറോളുകളെ തകർത്തെറിഞ്ഞുകൊണ്ട് ഇവിടെ കൈയിൽ വാളുമായി കുതിരപ്പുറത്ത് കയറി വരന്റെ വീട്ടിലേക്ക് വിവാഹം കഴിക്കാൻ വധുവും ബന്ധുക്കളുമാണ് പോയത്.

ബറാത്ത് നടത്താന്‍ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും തന്‍റെ കുട്ടിക്കാലത്തെ ആഗ്രഹമാണ് സഫലമായതെന്നും വധുവായ പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിലെ പലരും സ്ത്രീ ബറാത്ത് നടത്തുന്നതിനെ എതിർത്തെങ്കിലും പിതാവാണ് പൂർണ പിന്തുണ നൽകിയതെന്നും പ്രിയ പറഞ്ഞു. പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ താഴ്ന്നവരാണെന്ന മിഥ്യാധാരണ തകർത്തുകളയാനാണ് ഈ വിവാഹത്തിലൂടെ താൻ ആഗ്രഹിക്കുന്നുതെന്ന് പ്രിയയുടെ പിതാവായ നരീന്ദർ അഗർവാൾ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Bride On Horse, With Sword In Hand, Leads Her Baraat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.