മോർബി: ഗുജറാത്തിൽ കഴിഞ്ഞ മാസം തൂക്കുപാലം തകർന്ന് 130 ലേറെ പേർ കൊല്ലപ്പെട്ട സംഭവത്തിൽ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മോർബി നഗരസഭ. ഗുജറാത്ത് ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പാലം തുറന്നുകൊടുക്കരുതായിരുന്നെന്ന് മോർബി നഗരസഭ വ്യക്തമാക്കിയത്.
പാലം ദുരന്തത്തിൽ ഇതുവരെ കൈകഴുകുന്ന നിലപാടായിരുന്നു നഗരസഭ സ്വീകരിച്ചിരുന്നത്. തുറന്നത് അറിഞ്ഞില്ലെന്നായിരുന്നു നഗരസഭ പറഞ്ഞത്.
പാലം തകർന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ വൈകുന്നതിൽ ബുധനാഴ്ച ഹൈകോടതി മോർബി നഗരസഭയെ രൂക്ഷമായി വിമർശിച്ചിരുന്നു. ബുധനാഴ്ച വൈകീട്ടോടെ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ ഒരു ലക്ഷം പിഴചുമത്തുമെന്ന് രാവിലെ ഹൈകോടതി താക്കീത് നൽകിയിരുന്നു.
150 വർഷം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് കരാർ നൽകിയ രീതി സംബന്ധിച്ച് ചൊവ്വാഴ്ചകോടതി നേരിട്ട് മറുപടി തേടുകയും ചെയ്തിരുന്നു. കേസ് അടുത്ത വാദം കേൾക്കുന്ന നവംബർ 24 ന് ഹാജരാകണമെന്ന് മോർബി മുൻസിപ്പൽ കോർപ്പറേഷൻ അധ്യക്ഷൻ സന്ദീപ് സിങ് സാലയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.