ന്യൂഡല്‍ഹി: റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ് വനിതാ താരങ്ങളോട് മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര റസ്‍ലിങ് റഫറി. മുമ്പ് പലതവണ ഇത്തരത്തിൽ പെരുമാറുന്നത് കണ്ടിട്ടുണ്ടെന്ന് റഫറി ജഗ്ബിർ സിങ് പറഞ്ഞു. 2022 മാർച്ച് 25 ന് ലഖ്നോവിൽ നടന്ന ഏഷയൻ ചാമ്പയൻഷിപ്പ് റസ്‍ലിങ് ട്രയൽസിനിടെയാണ് ബ്രിജ് ഭൂഷൺ വനിതാ താരങ്ങളോട് മോശമായി പെരുമാറുന്നത് കണ്ടത്.
റസ്‍ലിങ് ഫെഡറേഷൻ അധ്യക്ഷനൊപ്പം ഗുസ്തി താരങ്ങളുടെ ഫോട്ടോ സെഷനുണ്ടായിരുന്നു. ആ സമയം, ഒരു വനിതാ താരമായിരുന്നു ബ്രിജ് ഭൂഷന് സമീപം ഉണ്ടായിരുന്നത്. പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും എല്ലാവരുടെയും അവളിലേക്ക് തിരിയുകയും ചെയ്തു. ബ്രിജ് ഭൂഷൻ മോശമായ രീതിയിൽ പെൺകുട്ടിയുടെ ദേഹത്ത് കൈവെച്ചത് എല്ലാവരും കണ്ടു. പെൺകുട്ടി അയാളിൽ നിന്ന് സ്വയം രക്ഷപ്പെട്ട് അകന്നുമാറുകയും ചെയ്തു. - ജഗ്ബിർ സിങ് പറഞ്ഞു.
കേസില്‍ 125 സാക്ഷികളില്‍ ഒരാളാണ് ജഗ്ബിര്‍ സിങ്. 2013 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബ്രിജ് ഭൂഷൻ മോശമായി പെരുമാറിയത് കണ്ടിട്ടുണ്ടെന്നും റഫറി വ്യക്തമാക്കി. തായ്ലാന്റിലായിരുന്നു സംഭവം. അവിടെ പെൺകുട്ടികൾക്ക് ഇന്ത്യന ഭക്ഷണം ജരുക്കി നലകാമെന്നും മറ്റും പറഞ്ഞും ഇയാൾ പെൺകുട്ടികളെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസില്‍ ജൂണ്‍ 15-ന് ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതി വ്യാജമാണെന്ന് പറഞ്ഞ് പരാതിക്കാരിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. മത്സരത്തില്‍ തോല്‍പ്പിച്ചതിനുള്ള പ്രതികാരമായാണ് ആരോപണമുന്നയിച്ചതെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പിതാവ് പറഞ്ഞിരുന്നു. അതിനിടെയാണ് ജഗ്ബിര്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍. ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോർട്ട് പുറത്തു വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.