ലഖ്നോ: വരാനിരിക്കുന്ന നവരാത്രികാലത്തെങ്കിലും ബി.ജെ.പി നുണപറയാതിരിക്കണമെന്ന ് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ദയൂബന്ദിൽ നടന്ന പ് രതിപക്ഷ സഖ്യകക്ഷികളുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരു ന്നു അദ്ദേഹം. പരിശുദ്ധമായ നവരാത്രി ദിവസങ്ങളിൽ ആരും നുണപറയരുത്. 2014ൽ നമ്മൾ ചായവിൽപനക്കാരനെ വിശ്വസിച്ചു.
കോടികൾക്ക് ജോലി നൽകുമെന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. ഇപ്പോൾ ‘കാവൽക്കാരനെ’ വിശ്വസിക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഇത്തവണ എല്ലാ കാവൽപ്പുരകളിൽനിന്നും കാവൽക്കാെര ജനങ്ങൾ നീക്കണം. അച്ഛേ ദിൻ എന്ന് മോദി പറയുന്നത് അദ്ദേഹത്തിെൻറ മാത്രം ‘അച്ഛേ ദിന്നി’നെ കുറിച്ചാണ്. വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമാജ്വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, രാഷ്ട്രീയ ലോക് ദൾ എന്നിവർ സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്. ചടങ്ങിൽ ബി.എസ്.പി അധ്യക്ഷ മായാവതി, ആർ.എൽ.ഡി അധ്യക്ഷൻ അജിത് സിങ് എന്നിവരും പങ്കെടുത്തു.
കോൺഗ്രസും ബി.ജെ.പിയും കണ്ണാടിയിലെ പ്രതിബിംബങ്ങൾ പോലെ ഒരേ തരക്കാരാണ്. കോൺഗ്രസ് മാറ്റം ആഗ്രഹിക്കാതെ അധികാരമാണ് ലക്ഷ്യമിടുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.