അയോധ്യയിലെ ശ്രീരാമ പ്രതിമ 221 മീറ്റർ നീളത്തിൽ

ലഖ്​നോ: ഉത്തർപ്രദേശിൽ 221 മീറ്ററിൽ ശ്രീരാമ​​​െൻറ വെങ്കല പ്രതിമ നിർമിക്കുന്നു. പ്രതിമ നിർമാണത്തെ കുറിച്ച്​ സർക്കാർ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. എന്നാൽ, ഇപ്പോഴാണ്​ ഇതി​​​െൻറ കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടുന്നത്​. യു.പി പ്രിൻസിപ്പൽ സെക്രട്ടറി അവനിഷ്​ അവാസ്​തിയാണ്​ പ്രതിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്​ വിട്ടത്​.

151 മീറ്ററാണ്​ പ്രതിമയുടെ നീളം. 50 മീറ്റർ ഉയരമുള്ള അടിത്തറയും പ്രതിമക്കുണ്ടാവും. 20 മീറ്റർ നീളമുള്ള കിരീടവും അടങ്ങുന്നതാണ്​ പ്രതിമ. അഞ്ച്​ കമ്പനികളെയാണ്​ പ്രതിമ നിർമാണത്തിനായി പരിഗണിക്കുന്നത്​. ഇതിൽ നിന്നും ഒരു കമ്പനിയേയായിരിക്കും തെരഞ്ഞെടുക്കുക. ഇതിനൊപ്പം ഗസ്​റ്റ്​ഹൗസും യു.പി സർക്കാർ നിർമിക്കും.

നേരത്തെ ഗുജറാത്തിൽ 182 മീറ്ററുള്ള പ​േട്ടൽ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത്​ സമർപ്പിച്ചിരുന്നു. ഒക്​ടോബർ 31നാണ്​ പ്രതിമ നിർമിച്ചത്​.

Tags:    
News Summary - Bronze, 221-Metre High With Chhatra and Pedestal-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.