ജയിലിൽ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ നീക്കത്തിനെതിരെ കവിത കോടതിയിൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ തി​ഹാ​ർ ജ​യി​ലി​ൽ ചോ​ദ്യം ചെ​യ്യാ​നു​ള്ള സി.​ബി.​ഐ നീ​ക്ക​ത്തി​നെ​തി​രെ ബി.​ആ​ർ.​എ​സ് നേ​താ​വ് കെ. ​ക​വി​ത കോ​ട​തി​യെ സ​മീ​പി​ച്ചു.

നി​ല​പാ​ട് അ​റി​യി​ക്കാ​ൻ സി.​ബി.​ഐ​ക്ക് കോ​ട​തി സ​മ​യം അ​നു​വ​ദി​ച്ചു. കേ​സി​ൽ മാ​ർ​ച്ച് 15ന് ​അ​റ​സ്റ്റി​ലാ​യ ക​വി​ത 26 മു​ത​ൽ തി​ഹാ​ർ ജ​യി​ലി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്. അ​ടു​ത്ത​യാ​ഴ്ച ക​വി​ത​യെ ജ​യി​ലി​ൽ ചോ​ദ്യം ചെ​യ്യാ​ൻ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി കാ​വേ​രി ബ​വേ​ജ വെ​ള്ളി​യാ​ഴ്ച അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ക​വി​ത​യു​​ടെ ഫോ​ണി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റു​മാ​യു​ള്ള വാ​ട്സ്ആ​പ് ചാ​റ്റു​ക​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​റി​യ​ണ​മെ​ന്നാ​ണ് സി.​ബി.​ഐ ആ​വ​ശ്യം. എ​ന്നാ​ൽ, സി.​ബി.​ഐ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് ത​നി​ക്ക് ല​ഭി​ക്കു​ക​യും മ​റു​പ​ടി​ക്ക് അ​വ​സ​രം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​തു​വ​രെ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ക​വി​ത ആ​വ​ശ്യ​പ്പെ​ട്ട​ത്. 

Tags:    
News Summary - BRS' K Kavitha Appeals to Court to Reconsider Order Allowing CBI Interrogation in Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.