ഛത്തീസ്ഗഡിൽ ബി.എസ്​.എഫും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ

റായ്പൂര്‍: ഛത്തീസ്ഗഡിലെ പങ്കജൂര്‍ ജില്ലയില്‍ മാവോയിസ്റ്റുകളും ബി.എസ്.എഫ്​ ജവാൻമാരും തമ്മില്‍ ഏറ്റുമുട്ടല്‍. കർനറിൽ രാവിലെ ഏഴു മണിക്ക്​​െപട്രോളിങ്​ നടത്തുകയായിരുന്ന ബി.എസ്​.എഫ്​ ജവാൻമാർക്കെതിരെ മാവോയിസ്​റ്റുകൾ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെ പ്രതിരോധിച്ച ജവാൻമാർ ​തിരിച്ചടിക്കുകയും ചെയ്​തു.  പ്രദേശത്ത്​ കൂടുതൽ ജവാൻമാരെ വിന്യസിച്ചിട്ടുണ്ട്​. ഏറ്റുമുട്ടലിൽ ആളപായമുണ്ടായിട്ടില്ല.

ഏപ്രില്‍ 24 ന് സുക്മ ജില്ലയിലുണ്ടായ  മാവോയിസ്​റ്റ്​ ആക്രമണത്തിൽ 25 സി.ആർ.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിനു ശേഷം  ഇതാദ്യമായാണ് സൈന്യവും മാവോയിസ്റ്റുകളും നേരിട്ട് ഏറ്റുമുട്ടുന്നത്. സുക്മ ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്ന ഒന്‍പത് പേരെ സി.ആർ.പി.എഫ് അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - BSF encounter with naxals underway in Chattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.