പാക് ഡ്രോൺ വെടിവെച്ച് വീഴ്ത്തി ബി.എസ്.എഫ്; മയക്കുമരുന്നും ആയുധവും കടത്താൻ ശ്രമം

അമൃത്സർ: പഞ്ചാബിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്നും ആയുധങ്ങളും കടത്താനുള്ള പാക് ശ്രമം പരാജയപ്പെടുത്തിയതായി അതിർത്തി രക്ഷാസേന (ബി.എസ്.എഫ്). പുലർച്ചെ ഒരു മണിയോടെ ഗുർദാസ്പൂർ സെക്ടറിലെ പഞ്ച്ഗ്രെയ്ൻ പ്രദേശത്താണ് രക്ഷാസേന ഡ്രോൺ വെടിവെച്ചിട്ടത്.

പാകിസ്താൻ ഭാഗത്തേക്ക് നിന്നും ഇന്ത്യൻ പ്രദേശത്തേക്ക് ഒരു വസ്തു പറക്കുന്നതിന്റെ മുഴക്കം കേട്ടതിനെ തുടർന്നാണ് ഡ്രോണിന് നേരെ വെടിയുതിർത്തതെന്ന് മുതിർന്ന സേന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഖഗാർ, സിംങ്കോക്ക് ഗ്രാമപ്രദേശങ്ങളിൽ നടത്തിയ തിരച്ചിലിൽ പാക് അതിർത്തിയിലെ 2.7 കിലോമീറ്റർ അകലെയുള്ള വയലിൽ നിന്ന് മഞ്ഞ നിറത്തിലുള്ള രണ്ട് പാക്കറ്റുകൾ കണ്ടെടുത്തു. തുണിയിൽ പൊതിഞ്ഞ നിലയിൽ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.

സംഭവത്തിൽ വിശദമായ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ബി.എസ്.എഫ് അറിയിച്ചു. 

Tags:    
News Summary - BSF fires at Pak drone, foils drugs, weapon smuggling bid in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.