പാക് നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യ തകർത്തു; നുഴഞ്ഞുകയറ്റക്കാരനെ സേന വധിച്ചു

ജമ്മു: ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തി വഴി നുഴഞ്ഞുകയറാനുള്ള പാകിസ്താൻ ശ്രമം അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) തകർത്തു. പാക് നുഴഞ്ഞുകയറ്റക്കാരനെ സൈനികർ വധിച്ചു. പുലർച്ചെ 2.50ഓടെ ജമ്മു കശ്മീരിലെ സാംബ മേഖലയിലെ മംഗുചാക് ബോർഡർ ഔട്ട് പോസ്റ്റിലാണ് സംഭവം.

മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യ-പാക് അതിർത്തിയിലെ വേലി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ആൾക്ക് നേരെ സൈനികർ വെടിവെക്കുകയായിരുന്നു. അതിർത്തിയിൽ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയും പാകിസ്താനും തമ്മിൽ 3,323 കിലോമീറ്റർ ദൂരമുള്ള രാജ്യാന്തര അതിർത്തിയാണ് ഉള്ളത്. ഇതിന്‍റെ സുരക്ഷാ ചുമതല ബി.എസ്.എഫിനാണ്.

Tags:    
News Summary - BSF neutralizes Pakistani intruder near international border in J-K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.