ജമ്മുവിലെ രാജ്യാന്തര അതിർത്തിയിൽ ബി.‌എസ്‌.എഫ് തുരങ്കം കണ്ടെത്തി

ശ്രീനഗർ: ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിൽ അതിർത്തിരക്ഷാ സേന (ബി.‌എസ്‌.എഫ്) തുരങ്കം കണ്ടെത്തി. ജമ്മുവിലെ ആർ.എസ്. പുര സെക്ടറിലെ അതിർത്തിയിലാണ് തുരങ്കം കണ്ടെത്തിയത്.

തുരങ്കം വഴി ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൽ ശ്രമിച്ചെന്നാണ് സൈന്യത്തിന്‍റെ നിഗമനമെന്ന് ബി.എസ്.എഫ് അറിയിച്ചു.

മുമ്പും രാജ്യാന്തര അതിർത്തിയിൽ പാകിസ്താന്‍റെ ഭൂപ്രദേശത്ത് നിന്നും ഇന്ത്യയിലേക്ക് തുരങ്കം കണ്ടെത്തിയിരുന്നു. നുഴഞ്ഞുകയറ്റക്കാരെയും ആയുധങ്ങളും കടത്താൻ ഇത്തരം തുരങ്കങ്ങൾ ഭീകരർ ഉപയോഗിക്കാറുണ്ട്.

Tags:    
News Summary - BSF Unearths Tunnel-Like Structure Along International Border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.