ലഖ്നോ: ബഹുജൻ സമാജ്വാദി പാർട്ടിയിൽ നിന്ന് പാർട്ടി മുതിർന്ന നേതാവ് നാസിമുദ്ദീൻ സിദ്ദിഖിയെയും മകനെയും പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് സിദ്ദിഖിയെയും മകൻ അഫ്സലിനെയും പുറത്താക്കിയത്.
പൊതുപ്രവർത്തനങ്ങൾ നടത്തിയതിന് ജനങ്ങളിൽ പണം വാങ്ങിയ സിദ്ദിഖിയെയും അഫ്സലിനെയും പുറത്താക്കുന്നതായി ബി.എസ്.പി ജനറൽ സെക്രട്ടറിയും രാജസഭാംഗവുമായ സതീഷ് ചന്ദ്ര അറിയിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്കരഹിത നടപടികളും അംഗീകരിക്കാൻ കഴിയില്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എസ്.പിയുടെ മതേതര മുഖമായി 28 കാരനായ അഫ്സൽ പ്രചരണപരിപാടികളിൽ സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.