ന്യൂഡൽഹി: ബുദ്ധമത പരിവർത്തനത്തിനെതിരെ ബി.ജെ.പി നൽകിയ പരാതിയിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ സാമൂഹിക ക്ഷേമ മന്ത്രിയുമായ രാജേന്ദ്ര പാൽ ഗൗതമിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മതപരിവർത്തനം ബി.ജെ.പി വിവാദമാക്കിയതോടെ രാജേന്ദ്ര പാൽ കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച പഹാഡ്ഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ബാബ സാഹെബ് അംബേദ്കറിനെയും ഇന്ത്യൻ ഭരണഘടനയെയുമാണ് ഞങ്ങൾ പിന്തുടരുന്നതെന്ന് ചോദ്യം ചെയ്യാൻ ഹാജരാകുന്നതിനു മുമ്പായി രാജേന്ദ്ര പാൽ ട്വീറ്റ് ചെയ്തു. ഒക്ടോബർ അഞ്ചിന് ഡൽഹി അംബേദ്കർ ഭവനിൽ രാജേന്ദ്ര പാൽ അടക്കം പങ്കെടുത്ത ചടങ്ങിലാണ് ഹിന്ദുമതം ഉപേക്ഷിച്ച് ആയിരങ്ങൾ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തത്.
'എനിക്ക് ബ്രഹ്മാവിലും വിഷ്ണുവിലും മഹേശ്വരനിലും വിശ്വാസമില്ലെന്നും അവരെ ആരാധിക്കുകയില്ലെന്നും' ആളുകൾ പ്രതിജ്ഞയെടുത്തു. ചടങ്ങിന്റെ വിഡിയോ പുറത്തുവന്നതോടെ, ഹിന്ദുമതത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.