പ്രകൃതിവിരുദ്ധ പീഡനം: ബിഹാറിൽ ബുദ്ധ സന്യാസി കസ്​റ്റഡിയിൽ 

ഗയ: ബിഹാറിലെ ബുദ്ധ തീർഥാടന കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച  സന്യാസി പൊലീസ്​ കസ്​റ്റഡിയിൽ. ബുദ്ധഗയയിൽ സന്യാസിമാർ നടത്തുന്ന സ്​കൂളിലെ 15 കുട്ടികളാണ്​ പീഡനത്തിനിരയായത്​. ഗയയിൽ ബുദ്ധ സന്യസിമാർ നടത്തിവരുന്ന സ്​കൂളിലും ധ്യാനകേന്ദ്രത്തിലും പഠനത്തിനെത്തിയ അസമിലെ കാർബി ആങ്​ലോങ്​ ജില്ലയിൽ നിന്നുള്ള കുട്ടികളാണ്​ പീഡിപ്പിക്കപ്പെട്ടത്​. 

ധ്യാനകേന്ദ്രത്തിൽ താമസിച്ചു പഠിച്ചുവരുന്ന കുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിന്​ ഇരയാകുന്നുവെന്ന പരാതിയെ തുടർന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ സന്യാസിയെ കസ്​റ്റഡിയിലെടുത്ത്​. ധ്യാനകേന്ദ്രത്തിൽ താമസിക്കുന്ന കുട്ടികളെ ചോദ്യം ചെയ്​തതിൽ 15 പേർ ലൈംഗിക പീഡനത്തിന്​ ഇരായായിട്ടുണ്ടെന്ന്​ പൊലീസി​ന്​ മൊഴി നൽകി. കുട്ടികളെ വൈദ്യപരിശോധനക്ക്​ വിധേയരാക്കി  മജിസ്​ട്രേറ്റിനു മുമ്പിൽ ഹാജരാക്കുമെന്ന്​ ഡെപ്യൂട്ടി എസ്​.പി രാജ്​കുമാർ ഷാ അറിയിച്ചു. സന്യാസിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചാൽ ഇയാളുടെ അറസ്​റ്റ്​ രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    
News Summary - Buddhist Monk Held For Alleged Sexual Abuse Of 15 Boys At Bihar School- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.