ന്യൂഡൽഹി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പണമില്ലാതെ പ്രതിസന്ധിയിലേക്ക്. സാമ്പത്തിക വർഷം പകുതിയോളം ബാക്കിയിരിക്കെ ബജറ്റിൽ വകയിരുത്തിയ തുക തീർന്നു. തൊഴിലുറപ്പ് പദ്ധതിക്കായി 73,000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. കേരളടമടക്കം 21 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് അനുവദിച്ചതിനേക്കാൾ കൂടുതൽ തുക െചലവഴിക്കേണ്ടി വന്നു. ഒക്ടോബർ 29 വരെയുള്ള കണക്കു പ്രകാരം 79,810 കോടി രൂപ പദ്ധതിക്കായി െചലവഴിക്കേണ്ടി വന്നിട്ടുണ്ട്.
2020-21 സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിക്ക് 1.11 ലക്ഷംകോടി രൂപയാണ് െചലവു വന്നത്. എന്നാൽ, ഇതിനേക്കാൾ 35 ശതമാനം കുറവാണ് ഇത്തവണ ധനമന്ത്രാലയം വകയിരുത്തിയത്. തുക കുറക്കുന്നത് തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിലാക്കുമെന്ന് പ്രതിപക്ഷവും വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. അധികം തുക ആവശ്യമായി വന്നാൽ പാർലെമൻറിൽ ഉപധനാഭ്യർഥന വഴി ലഭ്യമാക്കുമെന്നായിരുന്നു ഇതിന് ധനമന്ത്രി നിർമല സീതാരാമൻ നൽകിയ മറുപടി. എന്നാൽ അടുത്ത പാർലെമൻറ് സമ്മേളന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പണം അനുവദിക്കുന്നത് വൈകിയാൽ കൂടുതൽ സംസ്ഥാനങ്ങളിൽ പദ്ധതി അവതാളത്തിലാകും.
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. കേന്ദ്രം അനുവദിച്ചതിനേക്കാൾ 27.1 ശതമാനം അധികം കേരളം െചലവഴിച്ചു. തമിഴ്നാട് 39.3 ശതമാനവും ആന്ധ്രപ്രദേശ് 37 ശതമാനവും ഹിമാചൽ പ്രദേശ് 35.2 ശതമാനവും അധികം െചലവഴിച്ചു കഴിഞ്ഞു. പണം തീർന്നതിന് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയാണ് കേന്ദ്രം. ചില സംസ്ഥാനങ്ങൾ കൃത്രിമമായി തൊഴിലുകൾ സൃഷ്ടിക്കുകയാണെന്നാണ് കേന്ദ്ര വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.