ന്യൂഡൽഹി: റെയിൽവേയിലെ ആധുനികവൽക്കരണം ലക്ഷ്യംവെക്കുന്നതാണ് നരേന്ദ്രമോദി സർക്കാറിെൻറ ബജറ്റ്. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വൈ-ഫൈയും സി.സി.ടി.വിയും സ്ഥാപിക്കുമെന്ന് ബജറ്റിൽ പറയുന്നു. തിരക്ക് കൂടുതലുള്ള റെയിൽവേ സ്റ്റേഷനുകളിൽ എസ്കലേറ്റർ സ്ഥാപിക്കാനും ബജറ്റിൽ നിർദേശമുണ്ട്. 1,48,500 കോടി രൂപയാണ് സർക്കാർ റെയിൽവേക്കായി നീക്കിവെച്ചിരിക്കുന്ന ബജറ്റ് വിഹിതം.
റെയിൽവേയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉൗന്നൽ നൽകുന്നതാണ് ബജറ്റ്. ഇതിെൻറ ഭാഗമായാണ് സി.സി.ടി.വി കാമറകളും, വൈ-^ഫൈ സംവിധാനവും ട്രെയിനുകളിൽ കൊണ്ടു വരുന്നത്. 4000 കിലോമീറ്റർ റെയിൽപാത പുതുതായി വൈദ്യുതികരിക്കും. 18,000 കിലോമീറ്റർ റെയിൽപാത ഇരട്ടിപ്പിക്കും. കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിന് പകരം റെയിൽവേയിലെ അടിസ്ഥാന സൗകര്യവികസനത്തിന് പ്രാമുഖ്യം നൽകുന്നതാണ് ഇൗ വർഷത്തെ ബജറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.