ന്യൂഡൽഹി: 2023ലെ പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. 66 ദിവസം നീണ്ടുനിൽക്കുന്ന ബജറ്റ് സമ്മേളനം ഏപ്രിൽ ആറിന് അവസാനിക്കുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തു. രണ്ടുഘട്ടങ്ങളിലായാണ് സമ്മേളനം. രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക.
ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പൊതു ബജറ്റ് അവതരിപ്പിക്കും. 66 ദിവസങ്ങളിലായി 27 സിറ്റിങുകളാണ് ഉണ്ടാവുക. 2024-ൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ബി.ജെ.പി സർക്കാരിന്റെ അവസാന ബജറ്റ് സമ്മേളനമാണിത്. അതുകൊണ്ട് നികുതി ഇളവ് ഉൾപ്പെടെ നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.