ന്യൂഡൽഹി: പാർലമെൻറ് ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കാൻ പാര്‍ലമെന്‍ററി കാര്യ കാബിനറ്റ് കമ്മറ്റി തീരുമാനിച്ചു. പൊതു ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ മൂന്നാമത് പൊതു ബജറ്റാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുക. ഇത്തവണ റെയിൽവേ ബജറ്റും പൊതു ബജറ്റിൽ ഉൾപ്പെടുത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ഇതോടെ പ്രത്യേക റെയില്‍വേ ബജറ്റ് എന്ന 92 വര്‍ഷം പഴക്കമുള്ള സമ്പ്രദായം ചരിത്രമാകും.
ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കും. വിവിധ സർക്കാർ പദ്ധതികളിലേക്ക് നീക്കിവെക്കുന്ന ഫണ്ട് ഏപ്രിൽ മാസത്തിനു മുമ്പ് അനുവദിക്കണമെന്ന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ആവശ്യം സമ്മേളനത്തിൽ ചർച്ചയാകും. ബജറ്റ് സമ്മേളനത്തിൽ വിവിധ വകുപ്പുകളിലേക്കും പദ്ധതികൾക്കുമുള്ള തുക നീക്കി വെക്കുമെങ്കിലും സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നിന് ശേഷമേ ഫണ്ടുകൾ അനുവദിക്കാറുള്ളൂ. ഇത് പദ്ധതികളുടെ നടത്തിപ്പിന് കാലതാമസം വരുത്തുന്നുവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.