ന്യൂഡല്‍ഹി: ബഫർസോൺ ഹരജികൾ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. ബെഞ്ചംഗങ്ങളെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ജസ്റ്റിസ് ബി.ആർ.ഗവായിയാണ് വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ഉത്തരവിട്ടത്. കരട് വിജ്ഞാപനം കേന്ദ്രംകോടതിയെ ധരിപ്പിച്ചില്ലെന്ന് ബി.ആർ ഗവായ് ചൂണ്ടിക്കാട്ടി. കരട് വിജ്ഞാപനം കോടതിയെ അറിയിക്കാനായില്ലെന്ന് അമിക്കസ്ക്യൂറിയും കോടതിയെ അറിയിച്ചു.
തലമുറകളായതുള്ള വാസസ്ഥലങ്ങൾ, പല മുൻസിപ്പാലിറ്റികളുടെയും 80 ശതമാണം എന്നിവ ബഫർ സോണിലാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. മംഗളവനവുമായി കേരള ഹൈകോടതിക്ക് മീറ്ററുകളുടെ വ്യത്യാസം മാത്രമാണുള്ളതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. വിധിയിലെ ചില ഭാഗങ്ങൾ പരിഷ്കരിക്കുമെന്നും പ്രായോഗിക പരിഹാരത്തിന് ശ്രമിക്കണമെന്നും ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.