‘അബ്​ദുൾ കലാമി​െൻറ പേരിൽ പള്ളി പണിയൂ; തീവ്രവാദിയായ ബാബറി​െൻറ പേരിലല്ല’

ന്യൂഡൽഹി: മുൻ രാഷ്​ട്രപതിയും ശാസ്​ത്രജ്ഞനുമായ ഡോ. എ.പി.ജെ അബ്​ദുൽ കലാമിന്‍റെ പേരിൽ പള്ളി പണിയുന്നതിന്​ സ്ഥല ം നൽകാൻ തയാറാണെന്ന്​ അയോധ്യയിലെ സന്യാസി. മുഗൾ ചക്രവർത്തിയായ ബാബർ സ്വന്തം പേരിലാണ്​​ പള്ളി നിർമിച്ചിരുന്നത്​. തീവ്രവാദിയും അന്യദേശക്കാരനുമായ ബാബറി​​​​െൻറ പേരിൽ പള്ളി പണിയാൻ അയോധ്യയിൽ ഭൂമി വിട്ടു നൽകില്ലെന്നും സന്യാസി പറഞ്ഞു.

കലാമി​​​​െൻറ പേരിൽ ഡോ.എ.പി.ജെ അബ്​ദുൾ കലാം മസ്​ജിദ്​ എന്ന പേരിൽ പള്ളി നിർമിക്കാൻ ഭൂമി വിട്ടുനൽകും. ബാബരി ഭൂമി തർക്കക്കേസിൽ മധ്യസ്ഥതക്കായി പാനലിനെ നിയമിച്ച സ​ുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ഇന്ത്യാ ടു ഡേ ടിവിക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Tags:    
News Summary - Build a mosque in Dr Abdul Kalam's name, not a terrorist like Babar- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.