ന്യൂഡൽഹി: സ്വതന്ത്ര്യ സമര സേനാനിയും ഐ.എൻ.എയുടെ സ്ഥാപകനുമായ നേതാജി സുഭാഷ് ചന്ദ്ര ബോസിനോടുള്ള ആദര സൂചകമായി ഇ ന്ത്യാ ഗേറ്റിൽ അദ്ദേഹത്തിൻെറ പ്രതിമ സ്ഥാപിക്കണമെന്ന് അനന്തരവനും ബി.െജ.പി നേതാവുമായ ചന്ദ്ര കുമാർ ബോസ്. ട ്വിറ്ററിലാണ് അദ്ദേഹം ഇങ്ങനൊരു ആവശ്യം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്.
ബ്രിട്ടീഷുകാർക്കെതിരെ പട നയിക്കാൻ ഐ.എൻ.എക്ക് രൂപം നൽകുകയും സ്വാതന്ത്ര്യ സമരത്തിൽ സജീവമാവുകയും ചെയ്ത വ്യക്തിയായിരുന്നു സുഭാഷ് ചന്ദ്ര ബോസ്. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് തുരത്താൻ സോവിയറ്റ് യൂണിയൻ, ജർമനി, റഷ്യ എന്നിവരുടെ സഹായം തേടാൻ പോയ നേതാജി 1945 ആഗസ്റ്റ് 18ന് തായ്വാനിൽ വച്ചുണ്ടായ വിമാന അപകടത്തിൽ മരണപ്പെട്ടുവെന്നാണ് കരുതുന്നത്.
അതേസമയം, അദ്ദേഹം സോവിയറ്റ് ്യുണിയനിലേക്ക് രക്ഷപ്പെട്ടുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.