ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളെ വില്‍പനക്ക് വെച്ച ബുള്ളി ബായ് ആപ് നിര്‍മാതാക്കളിലൊരാളായ നീരജ് ബിഷ്‌ണോയി (20) യുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. കേസിന്റെ ഗൗരവവും അന്വേഷണത്തിന്റെ ഘട്ടവും പരിഗണിച്ച് ജാമ്യം നല്‍കാനാവില്ലെന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പറഞ്ഞു.
ആപ് നിര്‍മിച്ചതില്‍ ഒരു കുറ്റബോധവുമില്ലെന്നും ശരിയായ കാര്യമാണ് ചെയ്തതെന്നുമാണ് ഇയാള്‍ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു.
ബുള്ളി ബായ് ആപുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്വേത സിങ്, മായങ്ക് റാവത്ത് എന്നിവരെ ബാന്ദ്രയിലെ കോടതി 28വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ 17ന് പരിഗണിക്കും.
നീരജ് ബിഷ്‌ണോയിയും ഓംകാരേശ്വര്‍ ഠാക്കൂര്‍ എന്ന പ്രതിയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലാണ്. മറ്റൊരു പ്രതിയായ വിശാല്‍ കുമാര്‍ ഝാ മുംബൈ പൊലീസിന്റെയും കസ്റ്റഡിയിലാണ്. ഇയാള്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.