മുംബൈ: മുസ്ലിം സ്ത്രീകളെ ലേലത്തിനുവെച്ച 'ബുള്ളി ബായ്' ആപ്പുണ്ടാക്കാൻ വിദ്യാർഥികളെ പ്രേരിപ്പിച്ചത് തീവ്ര ഹിന്ദുത്വവാദികളെന്ന് മുംബൈ പൊലീസ്. അറസ്റ്റിലായവരിൽ നീരജ് സിങ്, നീരജ് ബിഷ്ണോയി എന്നിവരാണ് ആപ്പിനു പിന്നിലെ മുഖ്യ ആസൂത്രകരെന്നും ഇവരെ മറ്റൊരാൾ ബ്രെയിൻവാഷ് ചെയ്യുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 'ട്രേഡ് മഹാസഭ' എന്ന ഹാഷ് ടാഗിലൂടെയാണ് വിദ്യാർഥികളെ കണ്ടെത്തിയത്.
മറ്റൊരു മത സുമാദയത്തിനെതിരെ മോശമായി പ്രതികരിച്ചവരിൽ ചിലരെ അഞ്ജാത വ്യക്തി ട്വിറ്ററിലൂടെ ബന്ധപ്പെടുകയും ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും മറ്റു മതക്കാർ കടന്നു കൂടിയവരാണെന്നും ഹിന്ദുമതത്തെ സംരക്ഷിക്കാൻ സജീവമാകണമെന്നും ജാതീയത പുലർത്തണമെന്നും ബ്രെയിൻവാഷ് ചെയ്യുകയായിരുന്നു. 'ട്രേഡ് മഹാസഭ' ഹാഷ് ടാഗിനു പിന്നിലെ അഞ്ജാത വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു. ഹിന്ദുത്വ പൈതൃകമെന്നാണ് 'ട്രേഡ് മഹാസഭ'കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.