മുംബൈ: മുസ്ലിം സ്ത്രീകളെ ലേലത്തിനുവെച്ച ബുള്ളി ബായ് ആപ് കേസിൽ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബാന്ദ്ര കോടതിയിലാണ് 2000 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്. ആപ്പിലൂടെ ആക്രമണത്തിന് ഇരകളായ 17 പേരുടെ മൊഴികളും 27 സാക്ഷികളുടെ മൊഴികളും സാങ്കേതിക തെളിവുകളും ഒപ്പം സമർപ്പിച്ചിട്ടുണ്ട്.
അറസ്റ്റിലായി ജയിലിൽ കഴിയുന്ന നീരജ് ബിഷ്ണോയി, ഓംകരേശ്വർ ഠാകുർ, ശ്വേത സിങ്, വിശാൽ കുമാർ ഝാ, മായങ്ക് റാവത്ത് എന്നിവർക്കെതിരെയാണ് കുറ്റപത്രം. അറസ്റ്റിലായവർ റാക്കറ്റിലെ രണ്ടാം നിരയിലുള്ളവരാണെന്നും ഒന്നാം നിരയിലുള്ളവർക്കെതിരെ അന്വേഷണം വ്യാപിപിക്കുമെന്നും കുറ്റപത്രം പറയുന്നു.
'ട്രാഡ്' എന്ന ഗ്രൂപ്പുണ്ടാക്കിയ 'സുള്ളി ഡീൽ' ആപ്പാണ് മുസ്ലിം സ്ത്രീകൾക്കെതിരായ ആക്രമണത്തിന് തുടക്കമിട്ടത്. ബുള്ളി ബായ് ആപ് ഇതിന്റെ തുടർച്ചയാണ്. നീരജ് ബിഷ്ണോയി, ഓംകരേശ്വർ ഠാകുർ എന്നിവരാണ് മുഖ്യ ആസൂത്രകർ.
പ്രതികൾ പരസ്പരം സമൂഹമാധ്യമം വഴി രഹസ്യ ചാനലിലൂടെയാണ് ചാറ്റ്ചെയ്തിരുന്നതെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെ, ശ്വേത സിങ്ങിന്റെ ജാമ്യാപേക്ഷ ബാന്ദ്ര കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.