വ്യാപാരിയുടെ വീട്ടിൽ മോഷണം; സ്വർണവും വെള്ളിക്കട്ടികളും ഉൾപ്പെടെ 1.67 കോടി രൂപയുടെ സാധനങ്ങൾ നഷ്ടമായി

മൈസൂരു: മൈസൂരിൽ വ്യാപാരിയുടെ വീട്ടിൽ നിന്ന് 1.67 കോടി രൂപയുടെ സാധനങ്ങൾ മോഷണം പോയതായി പരാതി. ആഭരണങ്ങൾ, പണം, വെള്ളിക്കട്ടികൾ തുടങ്ങിയവ ഉൾപ്പെടുന്ന വസ്തുക്കളാണ് മോഷണം പോയത്. ടി നരസിപുരയിൽ നിന്ന് ഒ.ജി ശ്രീനിവാസ് എന്നയാളാണ് മൈസൂരു ജില്ലാ പൊലീസിൽ മോഷണം സംബന്ധിച്ച് പരാതി നൽകിയത്.

ഞായറാഴ്ച താൻ വീട്ടിലുണ്ടായിരുന്നില്ലെന്നും ആ സമയം മോഷണം നടന്നുവെന്നുമാണ് പരാതി. തിങ്കളാഴ്ചയാണ് പരാതി നൽകിയത്.

കുടുംബ പരിപാടിയിൽ പ​ങ്കെടുക്കുന്നതിനായി ഞായറാഴ്ച രാവിലെ 9.30 ഒാടെ വീട് പൂട്ടി ഇറങ്ങിയിരുന്നു. തിരിച്ചെത്തിയത് രാത്രി ഒമ്പതോടെയാണ്. അപ്പോൾ വീടിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ആഭരണങ്ങൾ ഉൾപ്പെടെ നഷ്ടപ്പെട്ടതായി അറിഞ്ഞു.

ഏകദേശം 2.2 കിലോ വരുന്ന പണയ സ്വർണാഭരണങ്ങൾ ശ്രീനിവാസ് അദ്ദേഹത്തിന്റെ വീട്ടിലെ ലോക്കറിലായിരുന്നു സൂക്ഷിച്ചിരുന്നത്. 12 കിലോ വരുന്ന വെള്ളിക്കട്ടികൾ, 30 ലക്ഷം രൂപ എന്നിവ നഷ്ടപ്പെട്ടു. രാവിലെ 9.30നും രാത്രി ഒമ്പതിനുമിടക്കാണ് മോഷണം നടന്നതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

Tags:    
News Summary - Burglary at merchant's house; Items worth Rs 1.67 crore were lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.