മുംബൈ: മുംബൈയിൽ താനെയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. മൂന്ന് പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസം താനെ-ബേലാപൂർ ഹൈവേയിലെ റബാലെയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടതിനെ തുടർന്ന് കാൽനടയാത്രക്കാരായ വിജയ്മല സലോബ സുതാർ (40), അനീഷ് ദേവനാരായണൻ ചൗഹാൻ (40) എന്നിവരാണ് മരിച്ചത്. ഡ്രൈവർക്ക് തെറ്റു പറ്റിയതായി കണ്ടെത്തിയതിനാൽ റബാലെ എം.ഐ.ഡി.സി പൊലീസ് ബസ് ഡ്രൈവർ റാബി ദിപു ദേബിനെതിരെ കേസെടുത്തു.
റബാലെ സീബ്രാ ക്രോസിൽ എത്തിയ ശേഷം ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാൽനടയാത്രക്കാരെ ഇടിച്ച ശേഷം ബസ് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു.
മെഡിക്കൽ പരിശോധനയിൽ ബസ് ഡ്രൈവർ മദ്യലഹരിയിലായിരുന്നില്ലെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സ്റ്റിയറിംഗ് വീൽ കുടുങ്ങിയതിനാലാണ് ബസ് തകരാറിലായതെന്നാണ് റിപ്പോർട്ട്. കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.