ലഖ്നോ: ഉത്തർപ്രദേശിലെ അലിഗഡിലെ വീട്ടിൽ പെയിന്‍റ് പണിക്കെത്തിവർ വീട്ടുകാരിയെ കുത്തിക്കൊന്നു. ഡൽഹി ഗേറ്റ് ഏരിയയിലെ ശാന്തി പെയിന്റ് ഏജൻസി ഉടമയായ ബ്രിജേന്ദ്ര ഗുപ്തയുടെ ഭാര്യ സുനിത ഗുപ്തയാണ് മരിച്ചത്. പണമിടപാട് തർക്കത്തെ ചൊല്ലിയാണ് പെയിന്‍റർമാർ സുനിതയെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ബ്രിജേന്ദ്ര ഗുപ്തയും മകൻ അനികേതും കടയിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന സുനിതയെ കണ്ടത്. ബ്രിജേന്ദ്രയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുകയായിരുന്നു. ഉടൻ ബ്രിജേന്ദ്ര ഗുപ്തയും നാട്ടുകാരും ചേർന്ന് സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സുനിതയുടെ ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടെന്നും വീട്ടിൽ അലമാരയുടെ വാതിൽ തകർത്ത് സാധനങ്ങളെല്ലാം തറയിൽ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും രാം നഗർ പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.