ചെന്നൈ: വിപണികളിൽ വിവിധ തരത്തിൽ ഉത്സവകാല ഒാഫറുകൾ ഉണ്ടാകാറുണ്ട്. ക്യാഷ് ഡിസ്കൗണ്ടും എക്സേഞ്ച് ഓഫറും തുടങ്ങി വേറിട്ട ഓഫറുകളായിരിക്കും പലതും. എന്നാൽ വാഗ്ദാനം നൽകി ഡീലർ പുലിവാലു പിടിച്ച സംഭവം ആദ്യമായിട്ടായിരിക്കും. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ഹീറോ മോട്ടോകോര്‍പ്പ് ഡീലർ ഗായത്രി മോട്ടോഴ്സാണ് ഒാഫർ നൽകി കെണിയിലായത്.
ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹീറോ ബൈക്ക് വാങ്ങുന്ന എല്ലാവര്ക്കും ആടിനെ ഫ്രീയായി നല്‍കുമെന്നായിരുന്നു ഓഫര്‍. ഇതോടെ ഡീലര്‍ഷിപ്പിലേക്ക് ഫോണ്‍വിളിയുടെ പ്രവാഹമായിരുന്നു. ആദ്യം ദിനം മാത്രം നൂറോളം ബുക്കിങ് വന്നു. വീണ്ടും ബുക്കിങ്ങ് കൂടിയതോടെ ഇത്രയും ആടുകളെ സംഘടിപ്പിക്കാൻ സാധിക്കില്ലെന്നും പണി പാളിയെന്നും ഡീലർക്ക് മനസ്സിലായി.
അപകടം മണത്ത ഡീലര്‍ ഓഫര്‍ പിന്‍വലിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം ആടുകളെ സംഘടിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് നല്കാന് സാധിക്കാത്തതിനാലാണ് ഓഫര്‍ പിന്‍വലിക്കാന്‍ ഡീലർ നിര്‍ബന്ധിതമായത്. ഇനി ബുക്ക് ചെയ്യുന്നവര്‍ക്ക് എത്രയും പെട്ടെന്ന് മറ്റൊരു ഓഫര്‍ നല്‍കാനുള്ള ശ്രമത്തിലാണ് ഗായത്രി മോട്ടോഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.