ലക്ഷദ്വീപിൽ ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പ്

ന്യൂഡൽഹി: ലക്ഷദ്വീപും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഫെബ്രുവരി 17നാണ് വോട്ടെടുപ്പ് നടക്കുക. മാർച്ച് രണ്ടിന് ഫലമറിയാം. വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിലാണ് ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ്.

ത്രിപുര, നാഗാലാൻഡ്, മേഘാലയ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന വേളയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചത്. നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന രീതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത കാലത്ത് സ്വീകരിച്ചിരുന്നില്ല. ഒരു വർഷത്തിൽ കൂടുതല്‍ കാലാവധി ഉള്ള സാഹചര്യത്തിലാണ് ലക്ഷദ്വീപില്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കാരണം.

അതിനിടെ, വധശ്രമ കേസിൽ ശിക്ഷ നടപ്പാക്കുന്നത് തട‌ഞ്ഞ് ജാമ്യത്തിൽ വിടണമെന്ന ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന്റെ ഹരജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും.

Tags:    
News Summary - By election in Lakshadweep on February 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.