മുംബൈ: മഹാരാഷ്ട്രയിൽ രണ്ട് ലോക്സഭ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയെ വെട്ടിലാക്കി, അന്തരിച്ച പാർട്ടി എം.പിയുടെ കുടുംബം ശിവസേനയിൽ ചേർന്നു.
സംസ്ഥാനത്തെ പാൽഘർ, ഭണ്ഡാര-ഗോണ്ടിയ ലോക്സഭ സീറ്റുകളിലാണ് മേയ് 28ന് ഉപതെരഞ്ഞെടുപ്പ്. രണ്ടും ബി.ജെ.പി സിറ്റിങ് സീറ്റുകളായിരുന്നു. പാൽഘറിൽ എം.പി ചിന്താമൻ വനഗ അന്തരിച്ചതും ഭണ്ഡാര-ഗോണ്ടിയയിൽ നാന പട്ടോളെ രാജിവെച്ചതുമാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ പാൽഘറിൽ അന്തരിച്ച എം.പി ചിന്താമൻ വനഗയുടെ ഭാര്യ ജയശ്രീ, മക്കളായ ശ്രീനിവാസ്, പ്രഫുല്ല എന്നിവർ ശിവസേനയിൽ ചേർന്നു. ശിവസേന പ്രസിഡൻറ് ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലായിരുന്നു വനഗ കുടുംബത്തിെൻറ പർട്ടി പ്രവേശനം.
മൂന്നര പതിറ്റാണ്ട് പണിയെടുത്ത് ആദിവാസി മേഖലയിൽ പാർട്ടിയെ വളർത്തിയ ഭർത്താവിനോട് ബി.ജെ.പി നീതികാട്ടിയില്ലെന്ന് ജയശ്രീ വനഗ ആരോപിച്ചു. ഭർത്താവ് മരിച്ചശേഷം പാർട്ടി നേതാക്കൾ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെയും പാർട്ടി മഹാരാഷ്ട്ര അധ്യക്ഷനെയും കാണാൻ സമയം അനുവദിച്ചില്ലെന്നും അവർ ആരോപിച്ചു. അതേസമയം, ഇരു ലോക്സഭ സീറ്റുകളിലും പർട്ടി മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.