അസമിലെ പൗരത്വ പ്രക്ഷോഭം: അഖിൽ ഗൊഗോയിക്ക്​ ജാമ്യം നിഷേധിച്ചു

ന്യൂഡൽഹി: അസമിൽ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ പ​ങ്കെടുത്തതിന്​ ജയിലിലായ ആക്​ടിവിസ്​റ്റ്​ അഖിൽ ഗൊഗോയിക്ക്​ സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ജസ്​റ്റിസുമാരായ എൻ.വി. രമണ, സൂര്യകാന്ത്​, അനിരുദ്ധ ബോസ്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ജാമ്യം നിഷേധിച്ചത്​.

വിചാരണ തുടങ്ങു​േമ്പാൾ സുപ്രീംകോടതിയെ സമീപിക്കാമെന്ന്​ ഗൊഗോയിയുടെ അഭിഭാഷകനോട്​ കോടതി വ്യക്​തമാക്കി. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ നടന്ന അക്രമ സംഭവങ്ങളിൽ എൻ.ഐ.എ അന്വേഷണം നേരിടുന്ന അദ്ദേഹത്തിന്​ നേരത്തെ ​ഗുവാഹതി ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്​താണ്​ സുപ്രീംകോടതിയെ സമീപിച്ചത്​.

ഡിസംബർ 12നാണ്​ അഖിൽ ഗൊഗോയിയെ അറസ്​റ്റ്​ ചെയ്​തത്​. ഗുവാഹതി ജയിലിലാണ് ഗൊഗോയി കഴിയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.