ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ തലസ്ഥാന നഗരിയിൽ വിദ്യാർഥി പ്രക്ഷോ ഭം. ജാമിഅ മില്ലിയ്യ സർവകലാശാല വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു സമരം. പാർലമെൻറിലേക്ക് ലോങ് മാർച്ച് പ്രഖ്യാപിച്ച് കാമ്പസിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി ഗേറ്റിന് സമീപം പൊലീസ് തടഞ്ഞതോടെ സംഘർഷത്തിലേക്ക് നീങ്ങി. സമാധാനപരമായി നടന്ന പ്രകടനത്തിനു നേരെ പൊലീസ് ബലംപ്രയോഗിച്ചു. വിദ്യാർഥികൾ മാർച്ചുമായി മുന്നോട്ടുപോയതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനെതിരെ വിദ്യാർഥികൾ പ്രതികരിച്ചതോടെ മണിക്കൂറുകളോളം തെരുവു യുദ്ധക്കളമായി. പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തതോടെ വിദ്യാർഥികൾ കല്ലുകളും വടികളുമായി തിരിച്ചടിച്ചു.
Delhi: Students of Jamia Millia Islamia University stage protest against #CitizenshipAmendmentAct. pic.twitter.com/hONNY2A2Pb
— ANI (@ANI) December 13, 2019
കാമ്പസിൽ കയറിയും പൊലീസ് വിദ്യാർഥികളെ മർദിച്ചു. മലയാളികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. 50 വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. അധ്യാപകർ പൊലീസും വിദ്യാർഥികളുമായി ചർച്ച നടത്തിയാണ് രംഗം ശാന്തമാക്കിയത്. പാർലമെൻറ് മാർച്ച് തടയാൻ പൊലീസ് ഡൽഹി മെട്രോ സ്റ്റേഷനുകൾ അടപ്പിച്ചു. ജാമിഅ സർവകലാശാലയിൽ വ്യാഴാഴ്ച രാത്രി പെൺകുട്ടികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചത്. ജെ.എൻ.യു, ഡൽഹി സർവകലാശാല വിദ്യാർഥികളും പ്രതിഷേധത്തിൽ പങ്കുചേർന്നു.
കാമ്പസിനകത്ത് രാത്രിയും പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഡൽഹിയിൽ പലയിടങ്ങളിലും ആളുകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
Once again Jamia Millia Islamia Students protested againsts the unconstitutional #CABBill.
— Farha Perween (@Farha_Perween) December 13, 2019
Slogans for roll back of #CABBill2019 shouted.
"Modi Sarkaar Honsh me Aao"
More power to you Jamia.#CABProtests #CAB_नहीं_चलेगाpic.twitter.com/sT6bCtrnMH
Another video of Delhi Police's brutality on students of Jamia Milia Islamia.
— Md Asif Khan آصِف (@imMAK02) December 13, 2019
They were protesting against Anti-Muslim #CitizenshipAmmendmentBill2019 but Narendra Modi's police using brutal force to muzzle voice of Indian Muslims. #CABBill2019 #CABProtests pic.twitter.com/sCWrZCkxGQ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.