ന്യൂഡൽഹി: ബാബരി മസ്ജിദ് കേസിലെ വിധിയെ തുടർന്ന് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡിന് ലഭിച്ച അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ട്രസ്റ്റ് രൂപവത്കരിച്ചതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. രാമ ക്ഷേത്ര നിർമാണത്തിന് ട്രസ്റ്റ് രൂപവതക്രിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ‘ഇന്തോ ഇസ്ലാമിക് കൾചർ ട്രസ്റ്റ്’ എന്ന പേരിൽ അറിയപ്പെടുന്ന ട്രസ്റ്റ് രണ്ട് മൂന്ന് ദിവസങ്ങൾക്കകം രജിസ്റ്റർ ചെയ്യും. ആശുപത്രികൾ, സ്കൂളുകൾ, ലൈബ്രറികൾ മറ്റ് പൊതുജനോപകാരപ്രദമായ സ്ഥാപനങ്ങൾ എന്നിവയുടെ നിർമാണമായിരിക്കും ട്രസ്റ്റിെൻറ ഉത്തരവദിത്വം.
ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് നിരവധിപേർ പ്രവർത്തിച്ചതിനാൽ അവർക്കൊക്കെ പ്രാതിനിധ്യം നൽകും. ഇന്ത്യക്കകത്തും പുറത്തും ഇസ്ലാമിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ട്രസ്റ്റ് നേതൃത്വം നൽകും. അഞ്ച് ഏക്കർ ഭൂമി ലഭിച്ച ശേഷം പ്രവർത്തനങ്ങൾ ആരംഭിക്കും. ട്രസ്റ്റിെൻറ മുഴുവൻ രൂപരേഖയും തയാറായി. ഈമാസം 24ന് നടക്കുന്ന വഖഫ് ബോർഡ് യോഗത്തിൽ കൂടുതൽ വിശദാംശങ്ങൾ തീരുമാനിക്കും. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ‘ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര’ എന്ന ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ അറിയിച്ചിരുന്നു. ട്രസ്റ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായും പള്ളി നിർമാണത്തിന് വഖഫ് ബോർഡിന് അഞ്ച് ഏക്കർ സ്ഥലം നൽകാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചതായും മോദി അറിയിച്ചിരുന്നു.
ബാബരി കേസിലെ വിധിയിൽ സുപ്രീംകോടതി ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡിന് അനുവദിച്ച അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കുന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഭൂമി സ്വീകരിക്കരുതെന്ന് ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് നിലപാടെടുത്തിരുന്നു. അതേസമയം, ഭൂമി സ്വകീരിക്കാനുള്ള തീരുമാനം വഖഫ് ബോർഡ് എടുത്തെങ്കിൽ അത് ഇന്ത്യൻ മുസ്ലിങ്ങളുടെ നിലപാടല്ലെന്ന് ബോർഡ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.