ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പടക്കം സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഒാർഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ഫുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ബിൽ മാർച്ച് 12ന് ലോക്സഭയിൽ അവതരിപ്പിച്ചിരുന്നുെവങ്കിലും വിവിധ കാരണങ്ങളാൽ സഭ ബഹളമായതിനാൽ പാസാക്കാനായില്ല. ഇൗ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയോഗം ഒാർഡിനൻസിന് അംഗീകാരം നൽകിയത്.
ക്രിമിനിൽ പ്രോസിക്യൂഷനിൽ നിന്ന് ഒഴിഞ്ഞുമാറാൻ രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയടക്കമുള്ളവരുെട സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടാൻ അന്വേഷണ ഏജൻസിക്ക് അധികാരം നൽകുന്നതാണ് ഒാർഡിനൻസ്.
രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇതു പ്രാബല്യത്തിലാവും. 100 കോടിയിലേറെ രൂപ വായ്പ കുടിശ്ശിക വരുത്തിയവർ, രാജ്യത്തേക്ക് തിരിച്ചു വരാത്ത സാഹചര്യത്തിൽ കർശന നടപടിയെടുക്കാനാവും.
സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കൾ പ്രത്യേക കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കണ്ടുകെട്ടാൻ അധികൃതർക്ക് സാധിക്കും. 30 ദിവസത്തിനകം കോടതിയിൽ റിപ്പോർട്ട് ചെയ്താൽ മതി. പ്രത്യേക കോടതി ഉത്തരവുകൾക്കെതിരായ അപ്പീൽ ഹൈകോടതിയിൽ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.