ന്യൂഡൽഹി: പദ്ധതി നടത്തിപ്പിൽ ഏകോപനവും വേഗവും ലക്ഷ്യമിട്ട് പി.എം ഗതിശക്തി എന്ന പേരിൽ ആവിഷ്കരിച്ച ദേശീയ മാസ്റ്റർ പ്ലാൻ നടപ്പാക്കൽ സംവിധാനം കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകരിച്ചു.
പദ്ധതി നടത്തിപ്പിന് വഴിയൊരുക്കുന്നതാണ് സമിതി തീരുമാനം. കഴിഞ്ഞ 13ന് പി.എം ഗതിശക്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു. ത്രിതല സംവിധാനത്തിലൂടെ പദ്ധതി നടത്തിപ്പ് അവലോകനം ചെയ്യും.
കാബിനറ്റ് സെക്രട്ടറി മേൽനോട്ടം വഹിക്കും. വിവിധ മന്ത്രാലയങ്ങളിലെ ആസൂത്രണ വിഭാഗം മേധാവികൾ പ്രതിനിധികളായ ആസൂത്രണ ശൃംഖല സമിതി രൂപവവത്കരിക്കും. വാണിജ്യ മന്ത്രാലയ സാങ്കേതിക സഹായ വിഭാഗം ഇതുമായി സഹകരിക്കും. ഉരുക്ക്, കൽക്കരി, രാസവളം പദ്ധതിയിലേക്ക് ആവശ്യമായ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനുള്ള ക്രമീകരണങ്ങൾ ഈ സമിതി ഏർപ്പെടുത്തും. പാഴ്ച്ചെലവ് കുറച്ച് കാര്യശേഷി പരമാവധി പ്രയോജനപ്പെടുത്താൻ പി.എം ഗതിശക്തി പ്രത്യേക ഊന്നൽ നൽകുമെന്ന് സർക്കാർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.