ന്യൂഡൽഹി: റഫാൽ ഇടപാട് സംബന്ധിച്ചുള്ള സി.എ.ജി റിപ്പോർട്ട് സർക്കാരിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംശയിക്കുന ്നതായി കോൺഗ്രസ് നേതാവ് കപിൽ സിബൽ. സർക്കാറിനെ രക്ഷിക്കുന്നതിനൊപ്പം സ്വയം രക്ഷപ്പെടാനുമാണ് സി.എ.ജി ശ്രമിക്കുന്നത്. റഫാലിലെ തെറ്റായ നടപടികളിൽ നേരത്തെ പങ്കാളിയായ ഇന്നത്തെ സി.എ.ജിക്ക് എങ്ങനെ ഇക്കാര്യത്തിൽ അന്വേഷണം നടത്താനാകുമെന്നും അദ്ദേഹം ചോദിച്ചു.
ആഗസ്ത് 30 വരെ രാജീവ് െമഹ്റിഷി ധനകാര്യ സെക്രട്ടറി ആയിരുന്നു. അന്ന് റഫാൽ ചർച്ചകളിൽ ധനകാര്യ സെക്രട്ടിക്ക് പങ്കുണ്ടായിരുന്നു. ഇന്ന് അദ്ദേഹം സി.എ.ജി ആണ്. മുമ്പ് സി.എ.ജിയെ ഞങ്ങൾ ചെന്ന് കണ്ടിട്ടുണ്ട്. രാജീവ് മെഹ്റിഷി ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നത് ശരിയല്ലെന്നും കപിൽ സിബൽ പറഞ്ഞു. സി.എ.ജി റിപ്പോർട്ടിനെ വിശ്വാസമില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തെറ്റ് ചെയ്ത ശേഷം അത് വിചാരണ ചെയ്യാൻ സ്വയം ജഡ്ജി ആകുന്ന സാഹചര്യമാണിവിടെയെന്നും ആ ജഡ്ജിയെ എങ്ങനെ വിശ്വസിക്കുമെന്നുമായിരുന്നു അദ്ദേഹത്തിെൻറ മറുപടി.
നിങ്ങൾ വിശ്വസിക്കുമോ എന്ന് കപിൽ സിബൽ മാധ്യമപ്രവർത്തകരോട് തിരിച്ചു ചോദിക്കുകയും ചെയ്തു. രാജ്യവും നിയമവുമാണ് എല്ലാത്തിനും മുകളിലെന്ന് പ്രധാനമന്ത്രിയോട് വിധേയത്വമുള്ള ഉദ്യോഗസ്ഥർ മനസ്സിലാക്കണം. ഭരണഘടനാ സ്ഥാപനങ്ങളിൽ ഇത്തരം ഒരു സാഹചര്യം മുമ്പ് ഇല്ലാത്തതാണെന്നും കപിൽ സിബൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.