കത്തിയ മണം ഉയർന്നതിനെ തുടർന്ന് കോഴിക്കോട് -ദുബായ് വിമാനം മസ്കത്തിൽ അടിയന്തരമായി ഇറക്കി

മസ്കത്ത്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കത്തിൽ അടിയന്തരമായി ഇറക്കി. എയർ ഇന്ത്യ എക്സ്പ്രസ് XI-355 വിമാനമാണ് ഇറക്കിയത്.

വിമാനത്തിന്‍റെ ഫോർവേഡ് ഗ്യാലിയിൽ നിന്നും കത്തിയ മണം വന്നതിനെ തുടർന്നാണിതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മസ്കത്ത് വിമാനത്താവളത്തിൽ വിമാനം ഇറക്കിയശേഷം അധികൃതർ പരിശോധന നടത്തി. എന്നാൽ പുകയുർന്നതായി കണ്ടത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനവും സാങ്കേതിക തകരാറിനെ തുടർന്ന്  പാകിസ്താനിലെ കറാച്ചിയിൽ ഇറക്കിയിരുന്നു. നേരത്തെ ഡൽഹിയിൽ നിന്നും വഡോദരയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജയ്പൂരിലേക്ക് തിരിച്ചു വിട്ടിരുന്നു.

Tags:    
News Summary - Calicut-Dubai Air India Express flight diverted to Muscat after burning smell detected in vent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.