ഡൽഹി: ബംഗളൂരു കോർപറേഷൻ (ബി.ബി.എം.പി) പരിധിയിലെ ആശുപത്രികളിൽ കോവിഡ് ബെഡ് അനുവദിക്കുന്നതിൽ അഴിമതി നടത്തിയ സംഭവത്തിൽ ആരോപണവിധേയനായ ബി.ജെ.പി എം.പി തേജസ്വി സൂര്യയെ ഉപദേശിച്ച ശശി തരൂർ എം.പി കുടുങ്ങി. തരൂർ ഒരു വർഗീയവാദിയെ ന്യായീകരിക്കുന്നു എന്നാണ് ആരോപണം ഉയർന്നത്.'എെൻറ യുവ സഹപ്രവർത്തകൻ തേജസ്വി സൂര്യ മിടുക്കനും കഴിവുള്ളവനുമാണ്. പക്ഷെ ഇൗ തരത്തിലുള്ള സ്വഭാവങ്ങൾ ഉപേക്ഷിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർഥിക്കുന്നു' എന്നായിരുന്നു സംഭവത്തെകുറിച്ചുള്ള തരൂരിെൻറ പോസ്റ്റ്. എന്നാൽ വർഗീയവാദിയായ ഒരു നവനാസിയെ ഇങ്ങിനെ വെള്ളപൂശരുതെന്ന ഉപദേശവുമായി നെറ്റിസൺസ് രംഗത്ത് എത്തുകയായിരുന്നു. നിരവധിപേർ വിമർശനങ്ങളുമായി എത്തിയതോടെ തരൂർ വിശദീകരണ ട്വീറ്റുകളുമായി രംഗത്തുവന്നു.
'ലോക്‌സഭായിലെ സഹപ്രവർത്തകനെ വിവരിക്കാൻ ഞാൻ ഉപയോഗിച്ച വാക്കുകൾ എൻറെ അഭ്യുദയകാംക്ഷികളായ ചിലരടക്കം നിരവധി പേരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. നിങ്ങളെപ്പോലെ, അദ്ദേഹത്തിെൻറ സമീപകാലത്തെയും പഴയകാല പ്രവർത്തനങ്ങളെയും ഞാൻ അംഗീകരിക്കുന്നില്ല. 17 യുവാക്കളെ അന്യായമായി ബാധിച്ച സംഭവം ഒരിക്കലും പിന്തുണക്കാനാവാത്തതാണ്'-രണ്ടാം ട്വീറ്റിൽ തരൂർ കുറിച്ചു.
'മരുന്നിൽ പഞ്ചസാര പുരട്ടി കൊടുക്കുന്നത് മരുന്ന് അവഗണിച്ചിട്ടല്ല. എെൻറ സുഹൃത്തുക്കളിൽ പലരും പഞ്ചസാര എടുക്കുകയും മരുന്ന് അവഗണിക്കുകയും ചെയ്യുന്നു. എെൻറ വാക്കുകൾ കുറ്റവാളിയെ ന്യായീകരിക്കാൻ വേണ്ടിയുള്ളതായിരുന്നില്ല'-അദ്ദേഹം കുറിച്ചു.
'എെൻറ സുവ്യക്തമായ നിലപാട് വ്യക്തമാക്കുന്നതിനാണ് ഞാൻ ഈ പ്രസ്താവന ഇറക്കുന്നത്. എെൻറ മിക്ക വിമർശകരിൽ നിന്ന് വ്യത്യസ്തമായി, ലോക്സഭയിൽ വിവിധ പാർട്ടികളുടെ എംപിമാരുമായി എനിക്ക് ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. പക്ഷേ, എെൻറ വിമർശകരോട് ഒരുകാര്യത്തിൽ ഞാൻ പൂർണമായും യോജിക്കുന്നു, വർഗീയതയെ ന്യായീകരിക്കുന്നവർക്ക് ഒരു സ്ഥാനവുമില്ല'-വിമർശനങ്ങൾ തുടർന്നതോടെ അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.