'ശശിതരൂർ പ്രധാനമന്ത്രി സ്ഥാനാർഥി' കാമ്പയിൻ പിൻവലിക്കണമെന്ന്​ തരൂർ

കോഴിക്കോട്​: ശശി തരൂരിനെ 2019ലെ കോൺഗ്രസ്​ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന്​ ​ ആവശ്യപ്പെട്ടുള്ള ഒാൺലൈൻ കാമ്പയിനിങ്ങിനെതിരെ മുൻ കേന്ദ്രമന്ത്രി ശശി തരൂർ. ഫേസ്​ബുക്കിലൂടെയാണ്​ തരൂർ കാമ്പയിനിങ്ങിനെതിരെ രംഗത്തെത്തിയത്​.

ശശി തരൂരിനെ കോൺഗ്രസി​​െൻറ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന ആവശ്യമുന്നയിച്ച്​ തിരുവനന്തപുരത്ത്​ നിന്നുള്ള പോൾ എന്നയാളാണ്​ ഒാൺലൈൻ ​വെബ്​സൈറ്റിൽ കാമ്പയിന്​ തുടക്ക​മിട്ടത്​. ഇതിനോടകം 16000ത്തിലധികം പേർ ഇതിന്​ പിന്തുണ അറിയിച്ച്​ കഴിഞ്ഞു. കാമ്പയിനെ അംഗീകരിക്കുകയോ പിന്തുണ​ക്കു​കയോ ചെയ്യുന്നില്ലെന്നാണ്​ ഫേസ്​ബുക്കിൽ ശശി തരൂർ കുറിച്ചിരിക്കുന്നത്​.

കാമ്പയിനിങ്ങിനെ കുറിച്ച്​ ആദ്യം പ്രതികരി​േക​െണ്ടന്നാണ്​ തീരുമാനിച്ചത്​. എന്നാൽ സംഭവം മാധ്യമങ്ങളിൽ ചർച്ചയായതിനാലാണ്​ പ്രതികരിക്കുന്നത്​. തനിക്കായി കാമ്പയിൻ ആരംഭിച്ച വ്യക്​തിയെയും തനിക്ക്​ പിന്തുണ അറിയിച്ച​ ആളുകളെയും​ നന്ദി അറിയിക്കുന്നു എങ്കിലും വ്യക്​തിപരമായി താൻ ഇത്തരം കാമ്പയിനുകൾക്ക്​ എതിരാണെന്നും തരൂർ ഫേസ്​ബുക്കിൽ കുറിച്ചു. കാമ്പയിൻ പിൻവലിക്കണമെന്ന ആവശ്യവും തരൂർ ഉന്നയിക്കുന്നുണ്ട്​. 

Full View
Tags:    
News Summary - campagin supporting sasi tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.