ഒരു മിനുട്ട്​ കൊണ്ട്​ മുഖ്യമന്ത്രിയാകാൻ കഴിയുമെന്ന്​ ഹേമമാലിനി

ജയ്​പൂർ: വിചാരിച്ചാൽ ഒരു മിനുട്ട്​ കൊണ്ട്​ തനിക്ക്​ മുഖ്യമന്ത്രിയാകാൻ കഴിയുമെന്ന്​ ബോളിവുഡ്​ നടിയും ലോക്​സഭ അംഗവുമായ ഹേമമാലിനി. എന്നാൽ തനിക്ക്​ മുഖ്യമന്ത്രിയാകാൻ താൽപര്യമില്ലെന്നും ഹേമമാലിനി പറഞ്ഞു. രാജസ്ഥാനിൽ സ്വകാര്യ ചടങ്ങിലെത്തിയപ്പോഴാണ്​ മുഖ്യമന്ത്രി പദത്തെ കുറിച്ച്​ ഹേമമാലിനി മനസ്​ തുറന്നത്​. 

മുഖ്യമന്ത്രിയായാൽ കെട്ടിയിട്ട അവസ്ഥയായിരിക്കും തനിക്കുണ്ടാവുക. ത​​​െൻറ സ്വാതന്ത്ര്യം മുഴുവൻ നഷ്​ടമാകും. അതുകൊണ്ടാണ്​ മുഖ്യമന്ത്രിപദം ആഗ്രഹിക്കാത്തതെന്നും ഹേമമാലിനി പറഞ്ഞു. 69കാരിയായ ഹേമമാലിനി നിലവിൽ ഉത്തർപ്രദേശിൽ നിന്നുള്ള ലോകസഭ അംഗമാണ്​.

2003ലായിരുന്നു ഹേമമാലിനിയുടെ രാഷ്​ട്രീയ പ്രവേശനം. 2003ൽ അന്നത്തെ ബി.ജെ.പി സർക്കാർ അവരെ രാജ്യസഭയിലേക്ക്​ നാമനിർദേശം ചെയ്​തു. 2004 ഹേമമാലിനി ഒൗദ്യോഗികമായി ബി.ജെ.പിയിൽ ചേർന്നു. 2010ൽ ബി.ജെ.പിയുടെ ജനറൽ സെക്രട്ടറിയായി. 2011 രാജ്യസഭയിലെത്തിയെങ്കിലും ചുരുങ്ങിയകാലം മാത്രമേ പദവിയിൽ തുടർന്നുള്ളു.  2014ൽ നടന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ രാഷ്​ട്രീയ ലോക്​ദള്ളിലെ അജിത്​ സിങ്ങിനെ തോൽപിച്ച്​ ലോക്​സഭയിലെത്തി.

Tags:    
News Summary - Can Become Chief Minister "In A Minute": BJP Lawmaker Hema Malini-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.