ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക്​ നീക്കി കാനഡ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക്​ നീക്കി കാനഡ. ഒരു മാസം നീണ്ട വിമാനവിലക്കിനാണ്​ ഇതോടെ അന്ത്യമാവുന്നത്​. നേരത്തെ ഇന്ത്യയിൽ നിന്നും കോമേഴ്​സൽ, സ്വകാര്യ വിമാനങ്ങളുടെ സർവീസ്​ സെപ്​തംബർ 26 വരെ കാനഡ നിർത്തിവെച്ചിരുന്നു. ഈ കാലാവധി പൂർത്തിയായതിന്​ പിന്നാലെയാണ്​ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക്​ അനുമതി നൽകിയത്​.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ ഇനി മുതൽ കാനഡയിലേക്ക്​ യാത്ര ചെയ്യാം. സുരക്ഷമുൻകരുതലുകൾക്കൊപ്പം അംഗീകൃത ലബോറട്ടറി നൽകു​ന്ന കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ കൂടി വേണം. സെപ്​തംബർ 27 മുതൽ എയർ കാനഡ ഇന്ത്യയിൽ നിന്നും സർവീസ്​ ആരംഭിക്കും. സെപ്​തംബർ 30നാണ്​ എയർ ഇന്ത്യ സർവീസ്​ ആരംഭിക്കുക.

കാനഡയിലേക്ക്​ എത്തുന്നവർ ഡൽഹി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്നും എടുത്ത കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റാണ്​ ഹാജരാക്കേണ്ടത്​. യാത്രക്ക്​ 18 മണിക്കൂർ മുമ്പ്​ ടെസ്​റ്റെടുക്കണം. ഇതിനൊപ്പം വാക്​സിൻ വിവരങ്ങൾ കാൻ മൊബൈൽ ആപിലോ ​വെബ്​സൈറ്റിലോ അപ്​ലോഡ്​ ചെയ്യണം. മറ്റ്​ രാജ്യങ്ങൾ വഴി കാനഡയിലേക്ക്​ എത്തുന്നവർ മൂന്നാമതൊരു രാജ്യത്ത്​ നിന്നുള്ള കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റാണ്​ ഹാജരാക്കേണ്ടത്​.

Tags:    
News Summary - Canada lifts ban on passenger flights from India; check latest guidelines here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.