ന്യൂഡൽഹി: പാകിസ്താൻ വംശജനായ കനേഡിയൻ എഴുത്തുകാരൻ താരിഖ് ഫതഹിനെ ലക്ഷ്യമിട്ട ഗുണ്ടാത്തലവൻ ഛോട്ട ഷക്കീലിെൻറ സംഘാംഗത്തെ ഡൽഹി പൊലീസ് സ്െപഷൽ സെൽ അറസ്റ്റ് ചെയ്തു. വടക്കു കിഴക്കൻ ഡൽഹിയിൽ വാസിയബാദ് റോഡിൽ ഛോട്ട ഷക്കീൽ സംഘത്തിലെ ജുനൈദ് ചൗധരിയെ (21) ആണ് അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ പി.എസ്. കുശ്വാഹ് അറിയിച്ചു.
വിവാദ പ്രസ്താവനകളുടെ പേരിൽ ഫതഹിനെ വകവരുത്താനാണ് ചൗധരിയെ നിയോഗിച്ചത്. ഫതഹിെൻറ സന്ദർശന വിവരങ്ങൾ നിരീക്ഷിക്കാനാണ് ഇയാൾ ഡൽഹിയിലെത്തിയത്. കൈത്തോക്കും െവടിയുണ്ടകളും ഇയാളിൽനിന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ആയുധങ്ങളും ഹവാലപണവുമായി ഇയാളെയും മൂന്ന് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ നാലുമാസത്തിനകം ജാമ്യത്തിലിറങ്ങി.
ഹിന്ദു മഹാസഭ മേധാവി സ്വാമി ചക്രപാണിയെ കൊലെപ്പടുത്താനുള്ള ഗൂഢനീക്കത്തിലായിരുന്നു സംഘെമന്ന് പൊലീസ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷം ചൗധരി വീണ്ടും ഷക്കീലുമായി ബന്ധപ്പെട്ടു. അതേതുടർന്ന് കോടതി ജാമ്യം റദ്ദാക്കി തിഹാർ ജയിലിൽ അടച്ചു. പിന്നീട് ജാമ്യം നേടിയാണ് വീണ്ടും ഷക്കീലുമായി ബന്ധപ്പെട്ടത്. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.