ന്യൂഡൽഹി: ക്രിമിനൽ കേസുള്ള സ്ഥാനാർഥികളുടെ വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾ സ്വന്തം വെബ്സൈറ്റിലും സാമൂഹിക മാധ്യ മങ്ങളിലും പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീംകോടതി. വിവരങ്ങൾ 48 മണിക്കൂറിനകം പ്രസിദ്ധപ്പെടുത്തണമെന്നും, 72 മണിക് കൂറിനകം ഇതുസംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
ക്രിമിനൽ കേസുകളെക ്കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം, ഇത്തരം പശ്ചാത്തലമുള്ളയാളെ എന്തുകൊണ്ട് സ്ഥാനാർഥിയാക്കിയെന്നും പാർട്ടികൾ വിശദീകരിക്കണം. രാഷ്ട്രീയ പാർട്ടികൾ വിവരങ്ങൾ നൽകുന്നില്ലെങ്കിൽ അത് കോടതിയലക്ഷ്യമായി കണക്കാക്കും. ജയസാധ്യത നോക്കിയാകരുത്, ഗുണം നോക്കിയാവണം സ്ഥാനാർഥികളെ തെരഞ്ഞെടുക്കേണ്ടതെന്നും കോടതി പറഞ്ഞു.
അഭിഭാഷകൻ അശ്വനി കുമാർ ഉപാധ്യായുടെ കോടതിയലക്ഷ്യ ഹരജിയിലാണ് നിർദേശം. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും പാർട്ടികളുടെ തലപ്പത്തെത്തുന്നതിൽനിന്നും വിലക്കാൻ നിയമം നടപ്പാക്കണമെന്ന് 2018 സെപ്റ്റംബറിൽ അഞ്ചംഗ ഭരണഘടന ബെഞ്ച് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.