അലഹബാദ്: ഭാഷെയ മതവുമായി ബന്ധിപ്പിക്കാനാവില്ലെന്ന നിർണായക നിരീക്ഷണവുമായി അലഹബാദ് ഹൈകോടതി. മുസ്ലിം ജനസംഖ്യ കുറവുള്ള പ്രദേശങ്ങളിലും ഉറുദു പഠിപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശ്വാനി കുമാർ മിശ്രയുടേതാണ് നിരീക്ഷണം.
ഉറുദു അധ്യാപികയാണ് സ്കൂളിൽ നിന്ന് പുറത്താക്കിയതിനെതിെര കോടതിയെ സമീപിച്ചത്. 20 ശതമാനം മുസ്ലിം ജനസംഖ്യയില്ലാത്ത സ്ഥലങ്ങളിൽ ഉറുദു അധ്യാപക തസ്തിക ആവശ്യമില്ലെന്നായിരുന്നു സർക്കാർ ഉത്തരവ്. തുടർന്ന് എയ്ഡഡ് സ്കൂൾ അധ്യാപികയായ ഹരജിക്കാരിയുടെ ജോലി നഷ്ടപ്പെട്ടു. ഇതിനെതിരെയാണ് അധ്യാപിക കോടതിയെ സമീപിച്ചത്.
മതേതര രാജ്യത്ത് ഇത്തരം നയങ്ങളുണ്ടാവരുതെന്നും കോടതി വ്യക്തമാക്കി. മുസ്ലിംകൾ കുറവുള്ള പ്രദേശങ്ങളിലും ഉറുദു പഠിപ്പിക്കാം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. കേസ് ആഗസ്റ്റ് 16ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.