പനാജി: എല്ലാവർക്കും സുരക്ഷ നൽകാൻ സർക്കാറിനാവില്ലെന്ന് ഗോവ ബി.ജെ.പി വനിത വിഭാഗം അധ്യക്ഷ സുലക്ഷണ സാവന്ത്. സംസ്ഥാനത്ത് കഴിഞ്ഞദിവസം 20കാരി സുഹൃത്തിെൻറ മുന്നിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് വാർത്തസമ്മേളനത്തിൽ മറുപടി പറയവെയാണ് സുലക്ഷണ സാവന്ത് ഇൗ അഭിപ്രായപ്രകടനം നടത്തിയത്.
‘‘എല്ലാവർക്കും സുരക്ഷ നൽകാൻ സർക്കാറിനാവില്ല. ജനങ്ങളുടെ സമീപനമാണ് മാറേണ്ടത്. ഒരു വ്യക്തി മറ്റു വ്യക്തികളുടെ സംരക്ഷകനായി മാറണം’’ -അവർ പറഞ്ഞു. മേയ് 25നാണ് ഗോവ ബീച്ചിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.