കാർ സ്​ഫോടനം: കോയമ്പത്തൂരിൽ ഒക്​ടോബർ 31ന്​ ബി.ജെ.പി ബന്ദ്​

കോയമ്പത്തൂർ: കാർ സ്​ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ കോയമ്പത്തൂർ നഗരത്തിൽ ഒക്​ടോബർ 31ന്​ 12 മണിക്കൂർ ബന്ദിന്​ ആഹ്വാനം ചെയ്ത്​ ബി.ജെ.പി. പാർട്ടി ദേശീയ സമിതിയംഗവും മുൻ എം.പിയുമായ സി.പി. രാധാകൃഷ്ണൻ, മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ എന്നിവരാണ്​ ഇക്കാര്യം വാർത്തസമ്മേളനത്തിൽ അറിയിച്ചത്​. രാവിലെ ആറു മുതൽ വൈകീട്ട്​ ആറുവരെയായിരിക്കും ബന്ദ്​ നടക്കുക. തീവ്രവാദ പ്രവർത്തനങ്ങളിൽനിന്ന്​ കോയമ്പത്തൂർ ജനതയെ സംരക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ടും ഇസ്​ലാമിക തീവ്രവാദ കേസുകളിലെ തമിഴ്​നാട്​ സർക്കാറിന്‍റെ അലംഭാവത്തിൽ പ്രതിഷേധിച്ചുമാണ്​ ബന്ദിന്​ ആഹ്വാനം ചെയ്യുന്നതെന്ന് ഇവർ പഞ്ഞു.

പോപുലർ ഫ്രണ്ട്​ നിരോധനത്തിന് ശേഷം ബി.ജെ.പി ഓഫിസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ പെട്രോൾ ബോംബെറിഞ്ഞവർക്കെതിരെ കർശന നടപടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ചവരുത്തി. പോപുലർ ഫ്രണ്ടിന്​ ശക്തിയുള്ള കേരളത്തിൽ പോലും ഇത്തരം അക്രമസംഭവങ്ങളുണ്ടായില്ലെന്നതും ശ്രദ്ധേയമാണെന്നും ഇവർ പറഞ്ഞു.

അതേസമയം വിഷയത്തെ രാഷ്ട്രീയവത്കരിച്ച്​ മുതലെടുപ്പ്​ നടത്താനാണ്​ ബി.ജെ.പി ശ്രമിക്കുന്നതെന്ന്​ ഡി.എം.കെ നേതാവും വൈദ്യുതി മന്ത്രിയുമായ ശെന്തിൽ ബാലാജി ആരോപിച്ചു. ജില്ല കലക്ടർ സമീറാൻ, സിറ്റി പൊലീസ്​ കമീഷണർ ബാലകൃഷ്ണൻ തുടങ്ങിയവരും മന്ത്രിയോടൊപ്പം വാർത്തസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. കോയമ്പത്തൂരിലുണ്ടായത്​ ബോംബ് സ്​ഫോടനമല്ലെന്ന്​ മന്ത്രി വ്യക്തമാക്കി. സംഭവമുണ്ടായ ഉടൻ പൊലീസ്​ ത്വരിതഗതിയിലാണ്​ പ്രവർത്തിച്ചത്​. പ്രതികളെ 24 മണിക്കൂറിനകം അറസ്റ്റ്​ ചെയ്തു. ദീപാവലിയാഘോഷം ബാധിക്കപ്പെട്ടില്ല. കേസിലെ പ്രതികൾക്ക്​ അന്താരാഷ്ട്ര ബന്ധമുണ്ടെന്ന്​ സംശയിക്കുന്നതിനാലാണ്​ തമിഴ്​നാട്​ സർക്കാർ കേസ് അന്വേഷണം എൻ.ഐ.എക്ക്​ കൈമാറിയത്​.

ബന്ദ് ആഹ്വാനം നടത്തി ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിച്ച്​ വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ഗൂഢനീക്കമാണിതിന്​ പിന്നിലെന്നും ലോക്സഭ തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ടാണ്​ ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

Tags:    
News Summary - Car blast: BJP bandh on October 31 in Coimbatore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.