ചെന്നൈ: ദിവസങ്ങളോളം പട്ടിണി കിടന്ന ഇതര സംസ്ഥാന തൊഴിലാളി ചികിത്സക്കിടെ മരിച്ചു. ബംഗാൾ സ്വദേശി സമർ ഖാനാണ് (35) മരിച്ചത്. വെള്ളവും ഭക്ഷണവും ഇല്ലാതെ നിർജലീകരണം മൂലം വൃക്കകൾ തകരാറിലായാണ് സമർ ഖാൻ മരിച്ചത്.
കൃഷിപ്പണി അന്വേഷിച്ചെത്തിയ 12 അംഗ സംഘത്തിലെ 5 പേർ ജോലി കിട്ടാതെ നാട്ടിലേക്കു മടങ്ങാനായി ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഇവരെ റെയിൽവേ അധികൃതർ ആശുപത്രിയിലെത്തിച്ചു.വെന്റിലേറ്ററിന്റെ സഹായത്തോടെ ഡയാലിസിസ് നടത്തിയെങ്കിലും സമർ ഖാന്റെ ജീവൻ രക്ഷിക്കാനായില്ല.
കയ്യിലെ പണം തീർന്നതിനാൽ ദിവസങ്ങളോളം ഇവർ പട്ടിണിയിലായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രണ്ടു പേർ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. ഇവരെ കോർപറേഷന്റെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഒരാൾ വൈകാതെ ആശുപത്രി വിടും.
സംഭവം അറിഞ്ഞ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ചെന്നൈയിലെത്തി ചികിത്സാ സഹായം ഉറപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.