പശുവിനെ രക്ഷിക്കാൻ പെ​ട്ടെന്ന്​ ബ്രേക്ക്​ ചെയ്​തു; ഭാഗവതിൻെറ അകമ്പടി വാഹനം മറിഞ്ഞു

ന്യൂഡൽഹി: പശുവിനെ രക്ഷിക്കാനായി വെട്ടിച്ച ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതിൻെറ അകമ്പടി വാഹനം മറിഞ്ഞ്​ ഒരാൾക്ക്​ പരിക്ക്​.സി.ഐ.എസ്​.എഫിൻെറ വാഹനമാണ്​ അപകടത്തിൽപ്പെട്ടത്​. മഹാരാഷ്​ട്രയിലെ ചന്ദ്രപൂർ ജില്ലയിലായിരുന്നു സംഭവം. വറോറക്കടുത്ത്​ റോഡിൻെറ മധ്യത്തിലുണ്ടായിരുന്ന പശുവിനെ ഇടിക്കാതിരിക്കാനായി വെട്ടിച്ച അകമ്പടി വാഹനമാണ്​ മറിഞ്ഞത്​.

പശുവിനെ ഇടിക്കാതിരിക്കാനായി ശക്​തമായി ബ്രേക്ക്​ ചെയ്​തതാണ്​ വാഹനം മറിയാൻ കാരണമെന്ന്​ പൊലീസ്​ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട്​ 5.15ഓടുകൂടി ചന്ദ്രപൂർ-നാഗ്​പൂർ ദേശീയപാതയിലാണ്​ അപകടം. സെഡ്​ കാറ്റഗറി സുരക്ഷയുള്ള നേതാവാണ്​ മോഹൻ ഭാഗവത്​.


ആറ്​ പേർ സഞ്ചരിച്ച എസ്​.യു.വിയാണ്​ അപകടത്തിൽപ്പെട്ടത്​​. പരിക്കേറ്റ സി.ഐ.എസ്​.എഫ്​ ജവാനെ നാഗ്​പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹൻ ഭാഗവതിൻെറ വാഹനം കടന്നുപോയതിന്​ ശേഷമാണ്​ ​അകമ്പടി വാഹനം മറിഞ്ഞത്​.

Tags:    
News Summary - Car in RSS chief Mohan Bhagwat's convoy turns turtle-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.